അനിൽ തോമസ് - ഷാജോൺ ചിത്രം ഇതുവരെ

Saturday 04 March 2023 2:14 AM IST

നിരവധി പുരസ്കരങ്ങൾ നേടിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് സംവിധാനം ചെയ്യുന്ന കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇതുവരെ മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്നു. മണ്ണും പ്രകൃതിയും പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ കഥയാണ് ഇതുവരെ.

മെട്രോ നഗരമായ കൊച്ചിയിൽ നിന്ന് മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഷാജോൺ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ രചനയും അനിൽ തോമസിന്റേതാണ്. വിജയകുമാർ ,പ്രേം പ്രകാശ്, മനുരാജ് , പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലത ദാസ്, ഷൈനി, ഡോക്ടർ അമർ , മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നിർമ്മാണം ടൈറ്റസ് പീറ്റർ. ഛായാഗ്രഹണം - സുനിൽ പ്രേം എൽ.എസ്.പി.ആർ. ഒ വാഴൂർ ജോസ്.