പാചക വാതക സിലിണ്ടറിന് ശവമഞ്ചം

Friday 03 March 2023 7:36 PM IST

കാഞ്ഞങ്ങാട്: പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക സിലിണ്ടറിന്റെ ശവമഞ്ചം ഒരുക്കി കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി. പി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഇസ്മായിൽ ചിത്താരി, കാർത്തികേയൻ പെരിയ, ധനേഷ് ചീമേനി, മാത്യു ബദിയടുക്ക, ഷിബിൻ ഉപ്പിലിക്കൈ, ഉമേഷൻ കാട്ടുകുളങ്ങര, സൂരജ്. ടി.വി.ആർ, അജീഷ് കോളിച്ചാൽ, മനോജ് ചാലിങ്കാൽ, മഹേഷ് തച്ചങ്ങാട്, ജയപ്രകാശ് ബദിയടുക്ക,ബിപിൻ അറക്കൽ,ആൽബിൻ, വിനീത്. എച്ച്. ആർ, കൃഷ്ണലാൽ തോയമ്മൽ, ലിപിൻ ആലപ്പാട്ട്, രഞ്ജിത്ത് പുഞ്ചാവി തുടങ്ങിയവർ സംസാരിച്ചു. രോഹിത്ത് ഏറുവാട്ട് സ്വാഗതവും, രാജേഷ് തമ്പാൻ നന്ദിയും പറഞ്ഞു