ചാണ ഈ മാസം തീയേറ്ററുകളിൽ
കണ്ണൂർ:സിനിമാ താരം ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ചാണ ഈ മാസം തീയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തൊഴിലുപകരണമായ ചാണയുമായി കേരത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തമെന്ന് ഭീമൻ രഘു പറഞ്ഞു.പുതു മുഖ നായിക മീനാക്ഷി,രാമൻ വിശ്വനാഥ്,രഛു ചന്ദ്രൻ ,സമ്മോഹ് ,സൂരജ് സുഗതൻ ,സനോജ് കണ്ണൂർ ,മുറീധരൻ നായർ തുടങ്ങിയ നാടക രംഗത്തെ പ്രശസ്തരും സിനിമയിലുണ്ട്.ശ്രീ റാം ,അലൈന എന്നീ ബാല താരങ്ങളും അഭിനയിച്ചിട്ടുണ്ട്.കെ.സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചാണയുടെ തിരക്കഥ-സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് അജി അയിലറയാണ്.കെ.ശശീന്ദ്രനാണ് നിർമ്മാണം.രണ്ട് ഗാനങ്ങളാണ് സിനിമയിലുള്ളത്.വാർത്താ സമ്മേളനത്തിൽ കെ.ശശീന്ദ്രൻ,സജി ലൂക്കോസ്,ശരത്ത് ,സമ്മോഹ് എന്നിവരും സംബന്ധിച്ചു.