ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം

Friday 03 March 2023 8:02 PM IST

കാഞ്ഞങ്ങാട് : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് മുഴുവൻ ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെൻഷൻ പരിധിയിൽ കൊണ്ടുവരണമെന്ന്‌ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി വി ഹാപ്പി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രതീഷ് മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ.ബിജു രാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം, സംസ്ഥാന കൗൺസിലംഗം കെ.പ്രീത എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എം .വിനോജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.സുനിൽ കുമാർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എം.വിനോജ് (പ്രസിഡന്റ്),എ.രതീഷ് (സെക്രട്ടറി),രവി രയരന്റെ (ട്രഷറർ).