സ്നേഹ തണൽ താക്കോൽദാനം

Saturday 04 March 2023 12:09 AM IST

കള്ളിക്കാട്: യൂത്ത് കോൺഗ്രസ് പാറശാല നിയോജക മണ്ഡലം യൂത്ത് കെയറിന്റെ ഭാഗമായി പബ്ലിക് വെൽഫെയർ പ്രൊട്ടക്റ്റ് ചാരിറ്റബിൾ കൗൺസിൽ നിർമ്മിച്ചു നൽകിയ സ്നേഹ തണൽ വീടിന്റെ താക്കോൽദാന യോഗം എം.വിൻസന്റ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ.എം.എൽ.എ താക്കോൽദാനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അലക്സ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നേതാവും പബ്ലിക് വെൽഫയർ പ്രൊട്ടക്ട് ചാരിറ്റബിൾ കൗൺസിൽ സെക്രട്ടറിയുമായ അജയൻ വെള്ളറട,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട്,യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ അഖിൽ.ജെ.എസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീർ,ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു,കൊറ്റാമം വിനോദ്, മലയിൻകീഴ് ഷാജി,ഷീജ സാന്ദ്ര,ജിജി ജോസഫ്,ജിബിൻ അഗസ്റ്റിൻ,ബ്രഹ്മിൻ ചന്ദ്രൻ, സുരേഷ് വട്ടപ്പറമ്പ്,ശ്രീകല വെള്ളറട,വിജയശ്രീ,സരിത,ലത,ശശികല എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് ജനമിത്ര,കാരുണ്യമിത്ര, പുരസ്കാരങ്ങൾ നൽകി വ്യക്തികളെ ആദരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആദരവും സമ്മാനങ്ങളും നൽകി.