ബൻവാർസിംഗ് ആവാൻ ഫഹദ് എത്തി

Saturday 04 March 2023 2:12 AM IST

വൻ വിജയമായി മാറിയ അല്ലു അർജുൻ ചിത്രം പുഷ്പ :ദി റൈസിന്റെ രണ്ടാം ഭാഗമായ പുഷ്പ: ദി റൂളിന്റെ വിശാഖപട്ടണത്തെ ലൊക്കേഷനിൽ ഫഹദ് ഫാസിൽ ജോയിൻ ചെയ്തു. ഒന്നാം ഭാഗത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ ബൻവാർസിംഗ് ഷെഖാവത്തായി നിറഞ്ഞ കൈയടി നേടിയ ഫഹദ് രണ്ടാം ഭാഗത്തിലും പുഷ്പരാജനോട് ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്.തലമൊട്ട അടിച്ച് ഗംഭീര ഗെറ്റപ്പിലാണ് ഫഹദ് ഒന്നാം ഭാഗത്തിൽ എത്തിയത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു പുഷ്പ. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സുകുമാർ ആണ് സംവിധാനം ചെയ്തത്. പുഷ്പ : ദി റൂൾ അടുത്ത വർഷം റിലീസ് ചെയ്യാനാണ് തീരുമാനം. രശ്മിക മന്ദാന ആണ് നായിക. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.