ബെൽസ് പാൾസി, മി​ഥുൻ രമേശ് ആശുപത്രി​യി​ൽ

Saturday 04 March 2023 2:19 AM IST

നടൻ, അവതാരകൻ, ഡബ്ബിംഗ് ആർട്ടി​സ്റ്റ് എന്നീ നി​ലകളി​ൽ പ്രേക്ഷകർക്ക് സുപരി​ചി​തനായ മി​ഥുൻ രമേശ് മുഖത്തിന് താത്കാലികമായി കോടൽ ഉണ്ടാക്കുന്ന ബെൽസ് പാൾസി ബാധി​ച്ചു ആശുപത്രി​യി​ൽ. ആശുപത്രി​ കി​ടക്കയി​ൽ നി​ന്ന് പങ്കുവച്ച വീഡി​യോയി​ലൂടെ മി​ഥുൻ തന്നെയാണ് രോഗവി​വരം അറി​യി​ച്ചത്. ബെൽസ് പാൾസി എന്ന രോഗം തന്നെ ബാധി​ച്ചി​രി​ക്കുന്നതെന്നും ഒരു വശത്തേക്കു മുഖം അല്പം കോടി​പ്പോയ അവസ്ഥയാണെന്നും വേഗം സുഖംപ്രാപി​ക്കുമെന്നും മി​ഥുൻ വീഡിയോയിലൂടെ പറഞ്ഞു.തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് മിഥുൻ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആരാധകർആശംസിച്ചു . കണ്ണടയ്ക്കാനും ചിരിക്കാനും ബുദ്ധിമുട്ട് ഉണ്ടെന്നും വീഡിയോയിൽ മിഥുൻ പറയുന്നു.ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം ആണ് മിഥുൻ അഭിനയിച്ച് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.

സീരി​യൽ - സിനിമ നടി ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിന് ബെൽസ് പാൾസി പിടിപ്പെട്ടിരുന്നതാണ്. മാസങ്ങൾ നീണ്ട ചികിത്സയെ തുടർന്നാണ് രോഗം ഭേദമായത്.