പ്രേംചന്ദിന്റെ ജോൺ പ്രദർശിപ്പിച്ചു
മൺമറഞ്ഞ സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി മാദ്ധ്യമ പ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ എന്ന ചിത്രം പതിനെട്ടാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ജോണിന്റെ ആദ്യ പ്രദർശനം കൂടിയായിരുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹകന്മാരായ രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണൻ, അമ്മ അറിയാനിലെ നായകൻ ഹരിനാരായണൻ, ജോണിന്റെ സുഹൃത്തുക്കളും നടന്മാരുമായ കഥാകൃത്ത് കെ. നന്ദകുമാർ, മധുമാസ്റ്റർ എന്നിവർ ഇപ്പോഴില്ല.ഡോ. രാമചന്ദ്രൻ മൊകേരി, പ്രൊഫ. ശോഭീന്ദ്രൻ, പ്രകാശ് ബാരെ, ശാന്ത, സിവിക് ചന്ദ്രൻ, ചെലവൂർ വേണു, മദനൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഫൗസിയ ഫാത്തിമ, പ്രതാപ് ജോസ്, രാഹുൽ അക്കോട്ട് എന്നിവരും ഛായാഗ്രഹണം നിർവഹിച്ചു.സംഗീതം ശ്രീവത്സൻ ജെ. മോനോൻ എഡിറ്റർ : അപ്പു ഭട്ടതിരി.
ദീദി ദാമോദരൻ രചന നിർവഹിക്കുന്ന ചിത്രം പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ മുക്ത ദീദി ചന്ദ് ആണ് നിർമ്മാണം.