കിച്ചൺ കം റൂം ഉദ്ഘാടനം
Saturday 04 March 2023 1:45 AM IST
കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ സ്ഥിതിചെയ്യുന്ന എസ്.എൻ.വി.യു.പി.എസ് പൊരുന്തമൺ,എൽ.എൽ.എം.എൽ.പി.എസ് മേൽപൊരുന്തമൺ എന്നീ സ്‌കൂളുകളിൽ പുതുതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂം ഉദ്ഘാടനം അഡ്വ.അടൂർ പ്രകാശ് എം.പി നിർവഹിച്ചു.പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വിപിൻ.വി.എസ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.കിളിമാനൂർ ബി.പി.സി സാബു.വി.ആർ,ജാസ്മിൻ ഇ.കെ,ജയപ്രമീള,അജിത.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഡി.രഞ്ജിതം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ജയചന്ദ്രൻ,ജി.രവീന്ദ്ര ഗോപാൽ,ആശ.എ.എസ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു.