മുരുക്കുംപുഴ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Saturday 04 March 2023 1:26 AM IST

മുരുക്കുംപുഴ: മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 80ടീംമേറ്റ്സിന്റെ ആദ്യ സമാഗമം വെയിലൂർ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്മിൻ കെ.എസ്. അജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

ചടങ്ങിന് സജുകുമാർ, വിജയൻ നായർ, വിക്രമൻ നായർ, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

നാല്പത്തിമൂന്ന് വർഷത്തിനുശേഷമുള്ള സഹപാഠികളുടെ സമാഗമത്തിൽ ഓർമ്മയ്ക്കായി- എന്ന മെമന്റോ എല്ലാവർക്കും സമ്മാനിച്ചു. വെയിലൂർ ഹൈസ്കൂളിലെ കിഡ്സ് പാർക്കിൽ ഫൈബർ കളിക്കോപ്പുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു.