ആധിപത്യം തുടർന്ന് ബ്രണ്ണൻ രാഗദീപ്തം

Friday 03 March 2023 9:16 PM IST

തലശ്ശേരി: കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മൂന്നാം നാളും തലശ്ശേരി ഗവ: ബ്രണ്ണൻ കോളജ് ആധിപത്യം തുടരുന്നു.125 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലയുറച്ചിച്ച ആതിഥേയർക്ക് തൊട്ടു പിറകെ 121 പോയിന്റുമായി പയ്യന്നൂർ കോളേജും 118 പോയിന്റ് നേടി ശ്രീനാരായണ കോളജും നിലയുറപ്പിച്ചിട്ടുണ്ട്.
സ്റ്റേജ് മത്സരങ്ങളുടെ ആദ്യദിനം നിറഞ്ഞുകവിഞ്ഞ സദസിന് മുന്നിൽ അരങ്ങേറിയ നാടൻ പാട്ട് .. മത്സരങ്ങൾ നിലവാരം പുലർത്തി. പ്രധാന വേദിയായ ഉജ്ജ്വയിനിയിലാണ് നാടൻ പാട്ട് മത്സരം നടന്നത്.
വിഖ്യാത സംഗീതജ്ഞൻ കെ. രാഘവൻ മാസ്റ്റർ ഉപയോഗിച്ചിരുന്ന ഹാർമോണിയത്തിൽ വായിക്കാൻ ഭാഗ്യം സിദ്ധിച്ച കെ.വി.യദുലാൽ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ' സിന്ധു ഭൈരവി രാഗത്തിലെ ഗത്ത് ആണ് ഈ മിടുക്കൻ വായിച്ചത്. തലശ്ശേരി തിരുമുഖം കലക്ഷേത്രത്തിൽ സൂക്ഷിച്ചതായിരുന്നു ഹാർമോണിയം. രാഘവൻ മാസ്റ്ററുടെ ബന്ധു വഴിയാണ് മത്സരത്തിനായി ഇത് ലഭിച്ചത്. എട്ട് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മട്ടന്നൂർ ചാവശ്ശേരി ശ്രീപത്മത്തിൽ കെ വി ഷാജിയുടെയും, ജ്യോതിഷ്മതിയുടെയും മകനാണ്‌.

Advertisement
Advertisement