കണ്ണൂരും കാസർകോട്ടും കൊടുംചൂടിലേക്ക് മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ കൂടും
വിമാനത്താവളത്തിലും പിണറായിയിലും ചെമ്പേരിയിലും ഇരിക്കൂറിലും ഇന്നലെ 40 ഡിഗ്രി സെൽഷ്യസ് കടന്നു
കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ രേഖപ്പെടുത്തിയത് ഏറ്റവുമുയർന്ന ചൂട്.മട്ടന്നൂർ വിമാനത്താവളത്തിൽ 42 ഡിഗ്രി സെൽഷ്യസ്, ഇരിക്കൂർ, ചെമ്പേരി, പിണറായി എന്നിവിടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.പിണറായിയിൽ 40.09 ഡിഗ്രി രേഖപ്പെടുത്തി. മാർച്ച് മൂന്ന്,നാല് തീയ്യതികളിൽ ഉയർന്ന താപനില സാധാരണയിൽ നിന്നും മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ ഉയർന്ന താപനില 40ന് മുകളിലും കുറഞ്ഞ താപനില 20ൽ താഴെയുമാണ് കണ്ണൂരിൽ രേഖപ്പെടുത്തിത്. ജില്ലയിലെ താപനില സാധാരണയിൽ കൂടുതലായി 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിവാരണ അതോറിറ്റി മുന്നറിയിപ്പ്.
പേടിക്കണം നിർജ്ജലീകരണം
പകൽ 11 മുതൽ മൂന്ന് മണി വരെ സൂര്യപ്രകാശം നേരിട്ട് എൽക്കുന്നത് ഒഴിവാക്കണം.
കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങമ്പോൾ പാദരക്ഷകൾ ,കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ എന്നിവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം
ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം
പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്