കാപ്പ തടവുകാരനിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

Saturday 04 March 2023 12:48 AM IST

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനിൽനിന്നു മൊബൈൽ ഫോൺ പിടികൂടി. മൂന്നാം ബ്ലോക്കിലെ തടവുകാരൻ ബഷീറിൽ നിന്നാണ് മൊബൈൽ ഫോൺ പിടിച്ചത്. ജയിൽ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം ജയിലിൽനിന്നു രണ്ടു ഫോണുകൾ പിടിച്ചെടുത്തിരുന്നു. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.