അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു
Saturday 04 March 2023 1:58 AM IST
കല്ലമ്പലം: മടവൂർ പഞ്ചായത്തിൽ എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് 15.25 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച തുമ്പോട് അംബേദ്കർ കോളനി അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം എന്ന ആവശ്യം പൊതുജനങ്ങളും പൊതുപ്രവർത്തകരും എം.എൽ.എയെ അറിയിച്ചതിനെ തുടർന്ന് തുക അനുവദിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.ബിജു കുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈജു ദേവ്, രവീന്ദ്രൻ ഉണ്ണിത്താൻ, കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ, ബ്ലോക്ക് പഞ്ചായത്തംഗം ദീപ, എസ്.ബിനു തുടങ്ങിയവർ പങ്കെടുത്തു.