കിടങ്ങൂരിൽ കൊയ്‌ത്തുത്സവം

Saturday 04 March 2023 12:20 AM IST

കിടങ്ങൂർ: കിടങ്ങൂർ നെല്ലുത്പാദക സമിതിയുടെ നേതൃത്വത്തിൽ മുണ്ടകൻ കൃഷിയുടെ കൊയ്‌ത്തുത്സവം ആറിന് രാവിലെ 10.30 ന് കോയിത്തറപ്പടി പാടത്ത് നടക്കും. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ ഉദ്ഘാടനം ചെയ്യും. നെല്ലുത്പാദക സമിതി പ്രസിഡന്റ് ലിയോ അഗസ്റ്റ്യൻ കുഞ്ചറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ജോൺ മൂലക്കാട്ട് കൊയ്‌ത്തുത്സവ സന്ദേശം നൽകും. കൃഷി ഓഫീസർ നീതു തോമസ് നെൽക്കൃഷി വികസന പദ്ധതി വിശദീകരണം നടത്തും. കുഞ്ഞുമോൾ ടോമി, സി.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുക്കും. നെല്ലുത്പാദക സമിതി സെക്രട്ടറി ബിൻസ് സെബാസ്റ്റ്യൻ സ്വാഗതവും തോമസ് മാത്യു കോയിത്തറ നന്ദിയും പറയും.