ആമിന മെഹജബിൻ ബെസ്റ്റ് പെർഫോമർ
Saturday 04 March 2023 12:28 AM IST
കോട്ടയം: ഹരിതവിദ്യാലയം സീസൺ ത്രീ റിയാലിറ്റി ഷോയിലെ ബെസ്റ്റ് പെർഫോമറായി തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറിലെ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആമിന മെഹജബിനെ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 109 സ്‌കൂളുകളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. തലയോലപ്പറമ്പ് ചൈതന്യയിൽ അബ്ദുൽ ജലീലിന്റെയും ജാസ്മിന്റെയും മകളാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആമിന മെഹജബിൻ പാഠ്യേതര വിഷയങ്ങളിലും മുന്നിലാണ്. പുസ്തക പരിചയപ്പെടുത്തലിനായി കൊവിഡ് കാലത്ത് റിയൽ ബുക്ക് എന്ന പേരിൽ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.