കാണിക്കവഞ്ചി മോഷ്ടിച്ചു
Saturday 04 March 2023 12:35 AM IST
ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 1286ാന നമ്പർ രാമഞ്ചേരി ശാഖ ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി ടിവിദൃശ്യങ്ങൾ ശേഖരിച്ചു. സമീപവാസി കൈതലത്തു ചന്ദ്രമോഹനന്റെ വീട്ടിലെ ചെമ്പ് കുട്ടകവും മോഷണം പോയി.