വിദ്യാർത്ഥിനിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ

Saturday 04 March 2023 1:37 AM IST

തിരുവല്ല: തിരുമൂലപുരം സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പിടിയിലായി. തൃശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശിയായ പ്രവീൺ (20) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇയാൾ തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രവീൺ കഴിഞ്ഞ ഒരു വർഷമായി ലൈംഗികചൂഷണം നടത്തിവരികയായിരുന്നെന്നും ഇക്കാര്യം വീട്ടിൽ അറിഞ്ഞതിലുള്ള അപമാനഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.