പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
Saturday 04 March 2023 12:46 AM IST
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വിജയപുരം ആനത്താനം കാഞ്ഞിരത്തുംമൂട് വീട്ടിൽ ഷിബുവിനെയാണ് (41) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മുതൽ 2021 വരെ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്‌കൂളിൽ നടത്തിയ കൗൺസലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്നാണ് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പാമ്പാടി, കറുകച്ചാൽ, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു. ശ്രീജിത്ത്, സി.പി.ഒമാരായ പ്രതീഷ് രാജ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.