വാഹനാപകടത്തിൽ കൈ നഷ്ടപ്പെട്ടു: യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം

Saturday 04 March 2023 12:48 AM IST

കോട്ടയം: വാഹനാപകടത്തിൽ ഇടതു കൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. തിരുവാതുക്കൽ കൊച്ചുപറമ്പിൽ മുനീറിനാണ് (26) നഷ്ടപരിഹാരം നൽകാൻ കോട്ടയം അഡിഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബൂണൽ ജഡ്ജി എൽസമ്മ ജോസഫ് പി ഉത്തരവിട്ടത്.

2018 ഒക്ടോബർ 13ന് മുനീർ തിരുവാതുക്കൽ നിന്ന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കായി ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ ലോറി ബൈക്കിലിടിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായും ഡാറ്റാ എൻട്രി ഓപ്പറേറ്ററായും ജോലി ചെയ്യുകയായിരുന്നു മുനീർ. ഹർജിക്കാരന് വേണ്ടി അഡ്വ. വി.ബി. ബിനു, അഡ്വ. സി.എസ്. ഗിരിജ എന്നിവർ ഹാജരായി.