സ്‌കൂൾ വാർഷികം

Saturday 04 March 2023 12:15 AM IST

ആലപ്പുഴ: വടികാട് ഗവ.ടൗൺ എൽ.പി സ്‌കൂളിന്റെ വാർഷികാഘോഷം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സുനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച പ്രീ പ്രൈമറി ക്ലാസുകളുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈനും സ്‌കൂൾ കലോത്സവ, പാഠ്യേതര മികവുകൾക്കുള്ള പുരസ്‌കാര വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ആർ.വിനിതയും സമ്മാനദാനം കൗൺസിലർ അമ്പിളി അരവിന്ദും നിർവഹിച്ചു. കൗൺസിലർ എം.ആർ.പ്രേം, പ്രഥമാദ്ധ്യാപിക സലിന സുകുമാർ, പ്രദീപ് ജി.കൃഷ്ണ, ദുർഗ കെ.രാജു, രഞ്ജു രാജു, ബെന്നി തുടങ്ങിയവർ സംസാരിച്ചു.