'ഹരിത വിദ്യാലയം' സീസൺ ത്രീ : ഋഷികേശ് ഹരി മികച്ച പെർഫോമർ

Saturday 04 March 2023 12:22 AM IST

ആലപ്പുഴ : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിൽ മികച്ച ഷോ പെർഫോമറായി താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഋഷികേശ് ഹരിയെ തിരഞ്ഞെടുത്തു .

സംസ്ഥാനത്തെ 109 സ്കൂളുകൾ പങ്കെടുത്ത റിയാലിറ്റി ഷോയിൽ മികച്ച ഇരുപത് സ്കൂളുകളിൽ ഒന്നായി വി.വി.എച്ച് എസ്.എസ് താമരക്കുളം തിരെഞ്ഞെടുക്കപ്പെട്ടിരുന്നു.

കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ കരിമുളക്കൽ ശ്രീപദം വീട്ടിൽ ഹരിയുടെയും കൈപ്പറമ്പ് കെ.വി.വി.എസ് കോളജ് അദ്ധ്യാപികയായ ശ്രീജയുടെയും മകനാണ് ഋഷികേശ് . മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഋഷിദേവ് ഹരി സഹോദരനാണ്. പാഠ്യ പ്രവർത്തനങ്ങളിലെന്നപോലെ ചിത്ര-ശില്പകലാരംഗത്തും ഋഷികേശ് മികവു തെളിയിച്ചിട്ടുണ്ട്.