അടുപ്പ് കൂട്ടി സമരം
Saturday 04 March 2023 12:23 AM IST
ആലപ്പുഴ : പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ.എസ്.പി.ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി. രതീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.സി.എൽ.യു ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.ആർ.ഉണ്ണിക്കൃഷ്ണൻ,സംസ്ഥാനകമ്മിറ്റിയംഗങ്ങളായ അനിൽ ബി. കളത്തിൽ, സി.കൃഷ്ണചന്ദ്രൻ, പി.രാമചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.മോഹനൻ, ആർ.മോഹനൻ,പി.കെ.ഗണേഷ് ബാബു,പി. എ.അൻസർ, ടോമിച്ചൻ ആന്റണി, മണ്ഡലം നേതാക്കളായ സിദ്ധിഖ് ഇസ്മയിൽ, കെ.സി.രതീഷ്, എ.ആസാദ്, ഐക്യ മഹിളാസംഘം നേതാക്കളായ ഇന്ദു ഗണേഷ്, പങ്കജാക്ഷി തുടങ്ങിയവർ പങ്കെടുത്തു.