ആഹ്ളാദ പ്രകടനം നടത്തി
Saturday 04 March 2023 12:24 AM IST
മാന്നാർ: ത്രിപുര, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ രമേശ് പേരിശ്ശേരി, ശ്രീജ പദ്‌മകുമാർ, ഭാരവാഹികളായ ബിനുരാജ്, സന്തോഷ് എണ്ണയ്ക്കാട്, ശിവകുമാർ, ഫിലിപ്പ് നൈനാൻ, കെ.സേനൻ, പ്രവീൺ കാരാഴ്മ, പാർവതി രാജീവ്, രാജഗോപാൽ, സുന്ദരേശൻ പിള്ള, മാന്നാർ സുരേഷ്, ഹരി മണ്ണാരേത്ത്, ശ്രീകുമാർ നെടുംചാലിൽ, ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.