എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധം
Saturday 04 March 2023 12:24 AM IST
മാന്നാർ : ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും രാജ്യത്ത് കേന്ദ്ര സർക്കാർ അടിക്കടി നടത്തുന്ന പാചക വാതക വിലവർദ്ധനക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യസംഘടനയായ എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സിവിൽ സ്റ്റേഷനിൽ സമ്മേളനവും നടത്തി. കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി.ഒ മേഖല പ്രസിഡന്റ് എം.പി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി സുരേഷ് പി.ഗോപി, കെ.ജി.ഒ.എ ഏരിയ സെക്രട്ടറി കെ.എൽ. അജയകുമാർ, വി.എസ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു.