ജാമ്യാപേക്ഷയുമായി സിസോദിയ

Saturday 04 March 2023 1:35 AM IST

ന്യൂ ഡൽഹി : മദ്യനയക്കേസിലെ സി. ബി.ഐ. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡൽഹി റോസ് അവന്യു കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വാദം കേൾക്കാനാണ് സാധ്യത.

നേരത്തെ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. അഴിമതി കേസാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയുടെ അറസ്റ്റ് സി. ബി. ഐ. രേഖപ്പെടുത്തിയത്.