വ്യോമസേനയ്‌ക്കുള്ള ആദ്യ സി-295 വിമാനം തയ്യാർ
ന്യൂഡൽഹി: വ്യോമസേനയ്‌ക്കായി നിർമ്മിച്ച, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ആദ്യ സി - 295 യാത്രാ വിമാനം എയർബസ് വിമാനക്കമ്പനിയുടെ സ്പെയിനിലെ പ്ളാന്റിൽ അവസാന മിനുക്ക് പണിയിൽ. ദക്ഷിണ സ്‌പെയിനിലെ സെവില്ലേ നഗരത്തിലുള്ള എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസ് കേന്ദ്രത്തിൽ നിന്നുള്ള വിമാനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
എയർബസ് വിദേശത്ത് നിർമ്മിച്ച് കൈമാറുന്ന 16 വിമാനങ്ങളിൽ ആദ്യത്തേതാണിത്. 2023 സെപ്റ്റംബറിനും 2025 ഓഗസ്റ്റിനുമിടയിൽ വിമാനങ്ങൾ ഇന്ത്യയിലെത്തും. 21,935 കോടി രൂപയുടെ കരാർ പ്രകാരമുള്ള 56 വിമാനങ്ങളിൽ 40 എണ്ണം ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒക്‌ടോബറിൽ തറക്കല്ലിട്ട ടാറ്റയുടെ പ്ളാന്റിൽ നിർമ്മിക്കും. സ്വകാര്യ കമ്പനി ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന ആദ്യ വിമാനം 2026 സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്നു.
സി-295 എം. ഡബ്ളൂ
1960 മുതലുള്ള ആവ്‌റോ-748 വിമാനങ്ങൾക്ക് പകരം
നാല് എഞ്ചിനുള്ള ടർബോ പ്രോപ്പ് വിമാനം.
5-10 ടൺ ശേഷി (45 പാരാട്രൂപ്പേഴ്സോ 70 യാത്രക്കാരോ)
സാങ്കേതിക വിദ്യയുടെ കരുത്ത്
സൈനിക, ചരക്ക് നീക്കം, രക്ഷാദൗത്യങ്ങൾ
11 മണിക്കൂർ പറക്കും.
എല്ലാ കാലാവസ്ഥയിലും
മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കും
പാരാ ഡ്രോപ്പിംഗിന് പിന്നിൽ റാമ്പ് വാതിൽ.
താത്‌ക്കാലിക റൺവേയിലും പെട്ടെന്നുയരും ഇറങ്ങും ഇന്ത്യയിൽ ടാറ്റയും എയർബസും ചേർന്ന് നിർമ്മിക്കും.