തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം

Saturday 04 March 2023 2:52 AM IST

തൃശൂർ: 18ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. ഐ.എഫ്.എഫ്.ടി വർക്കിംഗ് ചെയർമാൻ കെ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം പി.വി.കൃഷ്ണൻ നായർ വിജയൻ പുന്നത്തൂരിന് നൽകി നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ നിവേദിത കളരിക്കൽ, സംവിധായകൻ ഡോ.ബിജു ദാമോദരൻ, അശോക് റാണെ, പ്രേമേന്ദ്ര മജുംദാർ, സംവിധായകൻ പ്രോംചന്ദ്, കെ.കെ.അബ്ദുള്ള, ഐ.എഫ്.എഫ്.ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ചെറിയാൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര പ്രതിഭ ജോൺ എബ്രഹാമിനെ കുറിച്ച് പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ ' എന്ന ഉദ്ഘാടന ഫീച്ചർ സിനിമ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. ജോണിന്റെ ജീവിതാന്ത്യത്തിലെ മൂന്ന് ദിവസത്തെ നാടകീയമായ ജീവിതമായിരുന്നു സിനിമയ്ക്കാധാരം. അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ ഉക്രെയിൻ സിനിമ 'ക്ലോൻഡിക്കേ', സിദ്ദിഖ് പറവൂരിന്റെ എന്ന് സ്വന്തം ശ്രീധരൻ എന്നീ ചിത്രങ്ങൾ ശനിയാഴ്ച പ്രദർശിപ്പിക്കും.