ഡോ. പൽപ്പുവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം
Saturday 04 March 2023 2:56 AM IST
മാള: ചക്കാംപറമ്പ് വിജ്ഞാന ദായിനി സഭ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്‌കൂളിന്റെ അങ്കണത്തിൽ സ്ഥാപിക്കുന്ന ഡോ. പൽപ്പുവിന്റെ പൂർണ്ണകായ വെങ്കല പ്രതിമയുടെ അനാച്ഛാദനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. വൈകിട്ട് 4.30ന് വിജ്ഞാനദായിനി സഭാ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സഭാ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ആചാര്യൻ ടി.എസ്. വിജയൻ കാരുമാത്ര അനുഗ്രഹപ്രഭാഷണം നടത്തും. സ്‌കൂളിന്റെ മുൻമാനേജർമാരെ ബെന്നി ബഹനാൻ എം.പി ആദരിക്കും. ശിൽപ്പി രാജു തൃക്കാക്കരയെ വി.ആർ. സുനിൽകുമാർ എം.എൽ.എ ആദരിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുൻ സ്‌കൂൾ അദ്ധ്യാപകരെ ആദരിക്കും. അഡ്വ. ജയശങ്കർ മുഖ്യാതിഥിയും കെ.വി. സദാനന്ദൻ വിശിഷ്ടാതിഥിയുമാകും.