അമേരിക്കൻ സാക്സോഫോണിസ്‌റ്റ് വെയ്‌ൻ ഷോർട്ടർ അന്തരിച്ചു

Saturday 04 March 2023 6:40 AM IST

ലോസ്ആഞ്ചലസ് : പ്രശസ്ത അമേരിക്കൻ ജാസ് സാക്സോഫോണിസ്‌റ്റ് വെയ്‌ൻ ഷോർട്ടർ ( 89 ) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. 20ാം നൂറ്റാണ്ടിൽ ജാസ് സംഗീത ലോകത്തെ വാർത്തെടുക്കുന്നതിൽ അതുല്യ സംഭാവനകൾ നൽകിയ പ്രതിഭ ആയ ഷോർട്ടർ 12 തവണ ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കി. മൈൽസ് ഡേവിസ്, കാർലോസ് സാന്റാന, ഹെർബി ഹാൻകോക്ക് തുടങ്ങി ജാസ് ലോകത്തെ നിരവധി പ്രമുഖർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടിണ്ട്. 1933 ഓഗസ്റ്റ് 25ന് ന്യൂജേഴ്സിയിൽ ജനിച്ച ഷോർട്ടർ ചെറുപ്പത്തിൽ ക്ലാരിനെറ്റ് വായിച്ചാണ് സംഗീത ലോകത്തേക്കെത്തിയത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയ ശേഷം രണ്ട് വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.