കംബോഡിയൻ പ്രതിപക്ഷ നേതാവിന് 27 വർഷം വീട്ടുതടങ്കൽ

Saturday 04 March 2023 6:32 AM IST

നോംപെൻ : കംബോഡിയയിൽ പ്രമുഖ പ്രതിപക്ഷ നേതാവായ കെം സോഖയെ രാജ്യദ്രോഹ കുറ്റത്തിന് 27 വർഷം വീട്ടുതടങ്കലിന് ശിക്ഷിച്ചു. പ്രധാനമന്ത്രി ഹുൻ സെന്നിന്റെ നേതൃത്വത്തിലെ ഭരണകൂടത്തെ പുറത്താക്കാൻ വിദേശശക്തികളുമായി ഗൂഡാലോചന നടത്തിയെന്നതാണ് കുറ്റം. കെമ്മിന്റെ വിചാരണ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച അവകാശ സംഘടനകൾ ശിക്ഷാ നടപടിയെ അപലപിച്ചു. പിരിച്ചുവിട്ട കംബോഡിയൻ നാഷണൽ റെസ്ക്യൂ പാർട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹത്തിന് ജൂലായിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ട് ചെയ്യാനോ കഴിയില്ല. യു.എസിന്റെ പിന്തുണയുള്ള ജനാധിപത്യ ഗ്രൂപ്പുകളിൽ നിന്ന് പിന്തുണ ലഭിച്ചെന്ന ആരോപണത്തെ തുടർന്ന് 2017ലാണ് ഇദ്ദേഹം അറസ്റ്റിലായത്.

Advertisement
Advertisement