വികസന ശില്പശാല .

Sunday 05 March 2023 12:17 AM IST

കോട്ടയം . ജില്ലാ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല വികസന ശില്പശാല നാളെ രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ശില്പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. അക്കാദമിക ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, മറ്റ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.