പോസ്റ്റോഫീസ് ധർണ നടത്തി.
Sunday 05 March 2023 12:23 AM IST
കോട്ടയം . പാചകവാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെയും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി. സീനിയർ ജനറൽ സെക്രട്ടറി ഗ്രേസമ്മ മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ പി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. എ കെ ജോസഫ്, ജോയി ചെട്ടിശ്ശേരി, ജേക്കബ് കുര്യാക്കോസ്, ലിസി കുര്യൻ, എബി പൊന്നാട്ട്, ലാലു ഞാറക്കൽ, ഉണ്ണി വടവാതൂർ, അഭിഷേക് ബിജു, സജി ചിങ്ങവനം, പ്രമോദ് പനച്ചിക്കാട്, പി.സി മാത്തുക്കുട്ടി, ജോയി കുമാരനല്ലൂർ, ജോസുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.