ബാസ്‌കറ്റ്‌ബാൾ സെമിഫൈനൽ.
Sunday 05 March 2023 1:28 AM IST
ചങ്ങനാശേരി . എസ് ബി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അമ്പതാമത് ഫാ. പി സി മാത്യു മെമ്മോറിയൽ സൗത്ത് ഇന്ത്യ ഇന്റർ കോളേജിയറ്റ് ബാസ്കറ്റ്ബാൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ ആതിഥേയരായ എസ് ബി കോളജ്, ചെന്നൈ എസ് ആർ എം യൂണിവേഴ്സിറ്റി, ബംഗളൂരു ക്രൈസ്റ്റ് കോളജ്, തൃശൂർ ശ്രീ കേരളവർമ്മ കോളേജ് ടീമുകൾ പ്രവേശിച്ചു. ഇന്നലെ രാവിലെ നടന്ന ലീഗ് മത്സരങ്ങളിൽ എസ് ആർ എം യൂണിവേഴ്സിറ്റി തേവര എസ് എച്ച് കോളേജിനെയും ശ്രീ കേരളവർമ്മ കോളേജ് തിരുവനന്തപുരം മാർ ഇവാനിയോസിനെയും പരാജയപ്പെടുത്തി സെമിഫൈനൽ ഉറപ്പിച്ചു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് മാർ ഇവാനിയോസിനെ പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്.