110 ദിവസം, ഇതിഹാസ അനുഭവമെന്ന് ടൊവിനോ
അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കിയ ടൊവിനോ തോമസ് വികാരഭരിതമായ കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിനുശേഷം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. അജയന്റെ രണ്ടാം മോഷണത്തെ സംബന്ധിച്ച് 'ഇതിഹാസം" തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല. ഇതൊരു പീരിയഡ് സിനിമയാണ്. എന്നാൽ ഒരു പഠനാനുഭവം പോലെ രസകരവും ആഹ്ളാദവും നൽകുന്ന ചിത്രീകരണത്തിനു ശേഷം ഞാൻ വിടുന്നു. അജയന്റെ രണ്ടാം മോഷണത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നു. അതിൽ എല്ലാം തന്നെ തീർത്തും വ്യത്യസ്തമായിരുന്നു.കഥാപാത്രത്തിനുവേണ്ടി കളരിപ്പയറ്റും കുതിരസവാരിയും പഠിച്ചു. അജയന്റെ രണ്ടാം മോഷണത്തിൽ നിന്ന് താൻ ഒപ്പം കൊണ്ടുപോകുന്നത് മറ്റൊന്ന് കാസർകോടാണ്." ടൊവിനോ കുറിച്ചു.നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തിൽ മൂന്നു കാലഘട്ടത്തിലെ മൂന്നു കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ത്രിമാന ചിത്രമായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണത്തിൽ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. അതേസമയം ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ടൊവിനോ ചിത്രം. നാളെ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ 7ന് ടൊവിനോ ജോയിൻ ചെയ്യും.