ചരിത്രപരമായ ദൗത്യമാകും.
Sunday 05 March 2023 12:57 AM IST
കുമരകം : വേമ്പനാട്ടുകായൽ മലിനീകരണം തടയുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കാനായാൽ അടുത്ത തലമുറയോട് ചെയ്യുന്ന ചരിത്രപരമായ ദൗത്യമായിരിക്കുമെന്നു മന്ത്രി വി എൻ വാസവൻ പറഞ്ഞു. വേമ്പനാട്ടു കായൽ മലിനീകരണം തടയുന്നത് സംബന്ധിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികൾ സംബന്ധിച്ച ആക്ഷൻ പ്ലാനുകൾ മാർച്ച് 15 ന് മുമ്പ് മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർക്ക് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അജയൻ കെ മേനോൻ, കെ എസ് പ്രവീൺ, ബിനു ജോൺ, ബി ബിജു, നോബിൾ സേവ്യർ, ബെവിൻ ജോൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.