കൊലപാതകശ്രമം ഒരാൾ അറസ്റ്റിൽ .
Sunday 05 March 2023 12:05 AM IST
എലിക്കുളം . കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൂവരണി ഇടമറ്റം നടുക്കുഴിയിൽ വീട്ടിൽ അഭിജിത്തിനെ (23) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്തുക്കളും ചേർന്ന് കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളായ ചന്തു, നെബു, അഖിൽ, ആകാശ്, അവിനാശ്, സീജൻ, ബിനു, റെജി എന്നിവരെ ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നായി പിടികൂടിയിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ് എച്ച് ഒ രാജേഷ് എൻ, എസ് ഐ അഭിലാഷ് പി റ്റി, എ എസ് ഐ അജിത് കുമാർ, സി പി ഒ മാരായ ജയകുമാർ, കിരൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.