കാളീശ്വരം ക്ഷേത്രം പൊങ്കാല മഹോത്സവം
തൃക്കരിപ്പൂർ:തെക്കൻ കേരളത്തിലെ ആറ്റുകാൽ പൊങ്കാല പോലെ തൃക്കരിപ്പൂർ പേക്കടം ശ്രീകാളീശ്വരം ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം മാർച്ച് 6 ന് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 6 ന് പുലർച്ചെ 5മണിക്ക് ഗണപതി ഹോമത്തോടെ പൊങ്കാലക്ക് തുടക്കമാവും 9 മണിയോടെ ക്ഷേത്രം തന്ത്രി പണ്ടാര അടുപ്പിലേക്ക് അഗ്നി പടരും. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ നൂറുകണക്കിന് പൊങ്കാല അടുപ്പിലേക്കും അഗ്നി പടരും.ഒരു ദിവസം സസ്യഹാരം മാത്രം കഴിച്ച് വൃതശുദ്ധിയോടെ എത്തുന സ്ത്രികൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അരി,ശർക്കര,നെയ്യ് എന്നിവ ഉപയോഗിച്ച് പൊങ്കാല നിവേദ്യം സ്വയം പാകപ്പെടുത്തി നിവേദ്യം കാളീശ്വരിദേവിക്ക് സമർപ്പിക്കുന്നത്തോടെ പൊങ്കാലയ്ക്ക് സമാപനമാവും തുടർന്ന് അന്നദാനം നടക്കും ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പുർത്തിയായതായി ക്ഷേത്ര ഭാരവഹികൾ അറിയിച്ചു. വാർത്താ സമ്മേനത്തിൽ എം.കെ.രാഘവൻ , കെ.വി.രജീഷ്, കെ.പ്രദീപ് കുമാർ, വി.എം. അനിൽ, സി.ശ്രീജ, കെ.വി ഷീജ പങ്കെടുത്തു