പച്ചക്കറി വിളവെടുത്തു

Saturday 04 March 2023 9:20 PM IST

കാഞ്ഞങ്ങാട്: തണ്ണോട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രം നവീകരണ അഷ്ടബന്ധ നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിന് ഭാഗമായി മാതൃസമിതിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.മിനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ ,ആഘോഷ കമ്മിറ്റി ചെയർമാൻ ശിവരാമൻ മേസ്ത്രി, നവീകരണ കമ്മിറ്റി ചെയർമാൻ കെ വി കുഞ്ഞിരാമൻ, വർക്കിംഗ് കമ്മിറ്റി ചെയർമാൻ എ ശ്രീധരൻ , കൃഷ്ണൻ തണ്ണോട്ട്, പി കുഞ്ഞി ക്കണ്ണൻ ,പി ദാമോദരൻ, വി.വി പീതാംബരൻ ,കെ ബാലകൃഷ്ണൻ ട്രസ്റ്റ് ചെയർമാൻ, പബ്ലിസിറ്റി കൺവീനർ അനിൽ തണ്ണോട്ട്, രാജൻ കരിപ്പാടക്കൽ, തുടങ്ങിയവർ സംസാരിച്ചു . മാതൃസമിതി പ്രസിഡന്റ് ശ്യാമള ശ്രീധരൻ സ്വാഗതവും മാതൃ സമിതി സെക്രട്ടറി നിഷ പങ്കജ് നന്ദിയും പറഞ്ഞു.