എക്‌സൈസുകാരെ ആക്രമിച്ചു രക്ഷപെട്ട പ്രതി അറസ്റ്റിൽ

Sunday 05 March 2023 1:40 AM IST

കിളിമാനൂർ: എക്‌സൈസുകാരെ ആക്രമിച്ചു രക്ഷപെട്ട കേസിലെ പ്രതി അറസ്റ്റിലായി .കിളിമാനൂർ ആലത്തുകാവ് അക്കരവിള വീട്ടിൽ സൂരജ് (34)ആണ് ഇന്നലെ ഉച്ചയ്‌ക്ക് പിടിയിലായത്. വെള്ളിയാഴ്ച രാത്രി കിളിമാനൂർ മിനിസിവിൽ സ്റ്റേഷന് സമീപം 24 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കടത്താൻ ശ്രമിക്കുന്നതിനിടയിൽ കിളിമാനൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ഷൈജുവിനെയും പാർട്ടിയെയും ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഓട്ടോയും മദ്യവും കസ്റ്റഡിയിലെടുത്തു. കിളിമാനൂർ എക്സൈസ് ഇൻസ്‌പെക്ടറുടെ ചുമതലയുള്ള വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷൈജു,അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ,അൻസാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.