വിദേശ വനിതയെ പീഡിപ്പിച്ചെന്ന് പരാതി; യുവാവ് പിടിയിൽ

Sunday 05 March 2023 1:44 AM IST

കള്ളിക്കാട്: വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.കോട്ടൂർ സ്വദേശി ഷാജി(46) ആണ് നെയ്യാർ ഡാം പൊലീസിന്റെ പിടിയിലായത്. പതിനഞ്ചാം തീയതിയാണ് സംഭവം.നെയ്യാർ ഡാമിലെ ഹോം സ്റ്റേയിൽ വച്ചാണ് ഇയാൾ ബെൽജിയംകാരിയെ കടന്നു പിടിച്ചത്. സംഭവത്തിനുശേഷം ഇവർ സുഹൃത്തിനോട് വിവരം പറയുകയും പൊലീസിന് പരാതി നൽകുകയുമായിരുന്നു. ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു . ഇയാളെ റിമാൻഡ് ചെയ്തു.