സ്നേഹിത ഓട്ടോ കാമ്പെയ്ൻ
Saturday 04 March 2023 10:11 PM IST
തൃശൂർ: ജില്ലയിലെ ഓട്ടോ ഡ്രൈവർമാർക്കിടയിൽ സ്‌നേഹിത ഓട്ടോ കാമ്പയിൻ സംഘടിപ്പിക്കുന്നു. സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ ടോൾ ഫ്രീ നമ്പർ അടക്കമുള്ള സ്റ്റിക്കർ ഓട്ടോകളിൽ പതിപ്പിക്കും. ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ ഒരു പഞ്ചായത്ത് / നഗരസഭ തലത്തിൽ 100 ഓട്ടോകളുടെ ഇടയിലാണ് സ്‌നേഹിത ഓട്ടോ പ്രവർത്തനം നടത്തുക. തുടർന്ന് മുഴുവൻ ഓട്ടോ വർക്കേഴ്‌സിലേക്കും പ്രവർത്തനമെത്തിക്കും. പി.കെ അശോകൻ, കെ.വി സുരേഷ്, സ്‌നേഹിത ഉദ്യോഗസ്ഥർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.