പ്രതിഷേധിച്ചു
Saturday 04 March 2023 10:28 PM IST
തൃശൂർ: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചിയിലെ ഓഫീസിൽ കയറി എസ്.എഫ്.ഐ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസ്‌ക്ലബിന്റെ മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസിന് മുമ്പിൽ സമാപിച്ചു. പ്രതിഷേധ യോഗം കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ.ഗിരീഷ്, വൈസ് പ്രസിഡന്റ് അരുൺ എഴുത്തച്ഛൻ, ജോയിന്റ് സെക്രട്ടറി റാഫി എം.ദേവസി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിജ മോൾ, അനീഷ് ആന്റണി, രമേശൻ പീലിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.