'ഓലക്കൊടി' ജാഥയുമായി കാറ്ററേഴ്‌സ് അസോസിയേഷൻ
Saturday 04 March 2023 10:41 PM IST
തൃശൂർ: വർദ്ധിപ്പിച്ച വിലയിൽ പാചകവാതകം ഉപയോഗിച്ച് കാറ്ററിംഗ് വ്യവസായം നടത്തുന്നത് സാദ്ധ്യമല്ലാതായെന്ന് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വില വർദ്ധനവിൽ പ്രതിഷേധിച്ച് നാളെ രാവിലെ പത്തിന് ശക്തൻ നഗറിലെ ജി.എസ്.ടി, ടാക്‌സ് ഓഫീസിലേക്ക് ഓലക്കൊടി ചുമന്ന് പ്രതിഷേധ ജാഥ നടത്തും. ജില്ലയിലെ മുഴുവൻ കാറ്ററിംഗ് വ്യവസായികളും തൊഴിലാളികളും പങ്കെടുക്കുമെന്ന് സംസ്ഥാന ട്രഷറർ എം.ജി.ശ്രീവത്സൻ, ജില്ലാ പ്രസിഡന്റ് പി.എം.ഷെമീർ പറഞ്ഞു. സെക്രട്ടറി ബാലൻ കല്യാണിസ്, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.