വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു

Sunday 05 March 2023 12:19 AM IST

വിഴിഞ്ഞം: വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു.വിഴിഞ്ഞംസാമൂഹികാരോഗ്യ കേന്ദ്ര റോഡിന് സമീപം കൃഷ്ണ സദനത്തിൽ രതീഷിന്റെ വീട് കുത്തിത്തുറന്നാണ് മൂന്നേകാൽ പവൻ സ്വർണാഭരണവും 31,000 രൂപയും മോഷ്ടിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിൽ ഉടമസ്ഥർ ഇല്ലായിരുന്നു. ഇന്നലെ ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

പുറകു വശത്തെ വാതിൽ കുത്തിത്തുറന്ന് ഉള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണവും മേശവലിപ്പിലും അലമാരയിലുമായി സൂക്ഷിച്ച പണവും കവർന്നു. മേശ വലിപ്പ് കുത്തിപ്പൊളിച്ച നിലയിലാണ്. വിരലടയാള വിദഗ്ധർ,ഡോഗ് സ്ക്വാഡ് എന്നിവരെത്തി തെളിവു ശേഖരിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.