സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

Sunday 05 March 2023 1:35 AM IST

വെള്ളറട: കുന്നത്തുകാൽ ഗവ. യു.പി.എസിൽ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് എ.എ റഹിം എം.പി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി,വൈസ് പ്രസിഡന്റ് ജി.കുമാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഷീബാറാണി, അനിത, ജെ.അബിൻ,ഗ്ലോറി ബായി, ഹെഡ്മാസ്റ്റർ ബിജുകുമാർ,എസ്.എം.സി ചെയർമാൻ ബി.രാഘവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.