ജനതാദൾ എസ് ജില്ലാക്യാമ്പ്

Sunday 05 March 2023 1:35 AM IST

തിരുവനന്തപുരം: ജനതാദൾ എസ് ജില്ലാക്യാമ്പ് 7,8,9 തീയതികളിൽ വേളി യൂത്ത് ഹോസ്റ്റലിൽ നടക്കും.

7ന് വൈകിട്ട് 5ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് എസ്.ഫിറോസ് ലാൽ അദ്ധ്യക്ഷനായിരിക്കും.ജമീലാ പ്രകാശം, തകിടി കൃഷ്ണൻ നായർ, വി.സുധാകരൻ,വല്ലൂർ രാജീവ്, കെ.എസ്.ബാബു, സജീർ രാജകുമാരി, ടി.പി.പ്രേംകുമാർ, വൈ.പീറ്റർപോൾ തുടങ്ങിയവർ സംസാരിക്കും.ജി.എസ്.പ്രദീപ്,ഡോ.എ.നീലലോഹിതദാസ്,വിജയരാഘവൻ ചേലിയ, ഡോ.എസ്.എം.വിജയാനന്ദ്, ഡോ.വർഗീസ് ജോർജ്, ഡോ.സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുക്കും.