ഇൻസാഫുമായി കപിൽ സിബൽ

Sunday 05 March 2023 1:28 AM IST

ന്യൂഡൽഹി: ബി.ജെ.പി സർക്കാരിന് കീഴിൽ രാജ്യത്ത് നിലനിൽക്കുന്ന അനീതിക്കെതിരെ പോരാടുന്നതിന് പ്രമുഖ അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ പുതിയ വേദിക്ക് രൂപം നൽകി. പ്രതിപക്ഷ മുഖ്യമന്ത്രിമാരുൾപ്പെടെ എല്ലാവരുടെയും പിന്തുണ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇൻസാഫ് കെ സിപാഹി എന്ന വെബ് സൈറ്റിനും രൂപം നൽകി. ഇതിന്റെ ഭാഗമായി 11ന് ഡൽഹി ജന്തർ മന്ദറിൽ യോഗം ചേരും. ഇന്ത്യയ്ക്ക് വേണ്ടി ഒരു കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കും. അഭിഭാഷകർ മുന്നിൽ നിന്ന് നയിക്കുന്ന ദേശീയതലത്തിലുള്ള വേദിയായിരിക്കുമെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയുള്ളതാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളും സാധാരണക്കാരും പരിപാടിയിൽ പങ്കെടുക്കാനായുള്ള തുറന്ന ക്ഷണമായി ഇത് കണക്കാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.