പത്താം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ 3 പേർ അറസ്റ്റിൽ

Sunday 05 March 2023 1:13 AM IST

മാവേലിക്കര: ബന്ധുവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ. ഇറവങ്കര മലയിൽ തെക്കേതിൽ കണ്ണൻ (23), ചെട്ടികുളങ്ങര ഈരേഴ വടക്ക് വിജയഭവനം വിനീഷ് (34), മാങ്കാംകുഴി മോടിയിൽ സനു (28) എന്നിവരെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അറന്നൂറ്റിമംഗലം അമ്മഞ്ചേരിൽ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. തെക്കേക്കര ചെറുകുന്നം ചിറ്റേത്ത് പടീറ്റതിൽ രോഹിത്തിനാണ് (15) മർദ്ദനമേറ്റത്. അറസ്റ്റിലായ പ്രതികൾ ബന്ധുവായ അഭിരാമിനെ ഉപദ്രവിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് രോഹിത്തിനെ പ്രതികൾ ആക്രമിച്ചത്.