ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചു
Sunday 05 March 2023 1:17 AM IST
അരൂർ : പാചകവാതക വിലവർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും കുക്കിംഗ് വർക്കേഴ്സ് യൂണിയനും ചേർന്ന് അരൂർ ബി.എസ്.എൻ.എൽ. ഓഫീസ് ഉപരോധിച്ചു. കെ.എച്ച്.ആർ.എ ജില്ല പ്രസിഡന്റ് നാസർ ബി.താജ് സമരം ഉദ്ഘാടനം ചെയ്തു. എ.ഇ.നവാസ് അദ്ധ്യക്ഷനായി. പി.കെ.ഷെമീർ, ബിനീഷ് തുറവൂർ,ഷാജി കുട്ടനാട്, ഷാനു എന്നിവർ സംസാരിച്ചു. ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ വിറക് അടുപ്പ് ഉപയോഗിച്ച് ശർക്കര പായസം ഉണ്ടാക്കി പ്രവർത്തകർ വിതരണം ചെയ്തു . അരൂർ മേഖലയിൽ ഹോട്ടലുകൾ ഒരു ദിവസം അടച്ചിട്ടാണ് സമരം നടത്തിയത്.